ഒമാനില്‍ കൊവിഡ് പരിശോധനാ ഫലം ഓണ്‍ലൈനില്‍ ലഭ്യമാകും

Published : Dec 06, 2020, 05:31 PM IST
ഒമാനില്‍ കൊവിഡ് പരിശോധനാ ഫലം ഓണ്‍ലൈനില്‍ ലഭ്യമാകും

Synopsis

മസ്‍കത്ത്, സലാല വിമാനത്താവളങ്ങള്‍, ഇവിടങ്ങളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍, അല്‍ ദറ ബോര്‍ഡര്‍ ക്രോസിങ് (മുസന്ദം), സൊഹാര്‍, മുസന്ദം, ദിബ്ബ, നിസ്‌വ, റുസൈല്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമാണ് ഓണ്‍ലൈനില്‍ ലഭിക്കുക.  

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാഫലം ഓണ്‍ലൈനിലൂടെ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാസ്‍പോര്‍ട്ട് അല്ലെങ്കില്‍ ഐ.ഡി കാര്‍ഡ് വിവരങ്ങളും ജനന തീയ്യതിയും നല്‍കി കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്‍തെടുക്കാം.

മസ്‍കത്ത്, സലാല വിമാനത്താവളങ്ങള്‍, ഇവിടങ്ങളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍, അല്‍ ദറ ബോര്‍ഡര്‍ ക്രോസിങ് (മുസന്ദം), സൊഹാര്‍, മുസന്ദം, ദിബ്ബ, നിസ്‌വ, റുസൈല്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമാണ് ഓണ്‍ലൈനില്‍ ലഭിക്കുക.  ഇതിനായി covid19.emushrif.om എന്ന വെബ്സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. ആറ് റിയാലാണ് ഫീസ്. സര്‍ട്ടിഫിക്കറ്റില്‍ ഡിജിറ്റല്‍ സ്റ്റാമ്പും പരിശോധനയ്ക്കും സ്ഥിരീകരണത്തിനുമായി ക്യു.ആര്‍ കോഡും നല്‍കിയിട്ടുണ്ടാകും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബഹ്റൈനിലെ സൽമാൻ തുറമുഖത്ത് ആക്രമണം; ഇറാൻ ആക്രമിച്ചത് തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രം, പിന്നാലെ തീപിടിത്തം
കടുപ്പിച്ച് യുഎഇ; ഇറാനിലെ എംബസി അടച്ചുപൂട്ടി, നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കും