
അബുദാബി: യുഎഇയില്‍ ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസൽ വിലയില്‍ മാറ്റമില്ല.
ഡിസംബര്‍ മാസത്തിലെ അതേ വില തന്നെ ജനുവരിയിലും തുടരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് വില. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹമാണ് നിരക്ക്. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹവും ഡീസലിന് 2.68 ദിര്‍ഹവുമാണ് വില. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് എല്ലാ മാസവും പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കുന്നത്.
Read Also - തുടങ്ങിയിട്ട് രണ്ട് മാസം, സന്ദർശകർ ഒഴുകിയെത്തി; റിയാദ് സീസണിലെത്തിയത് 1.3 കോടി പേർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam