
റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വിലയിൽ വർധനവ്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിലായി. ആഗോള വില കണക്കിലെടുത്താണ് വില വർധനയെന്ന് ദേശീയ എണ്ണ കമ്പനിയായ അരാംകൊ വ്യക്തമാക്കി. 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു 23 ഹലാലയാണ് വർധിച്ചത്. പുതിയ നിരക്കനുസരിച്ചു 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ഇന്ന് മുതൽ ലിറ്ററിനു 90 ഹലാലയാണ് നിരക്ക്.
95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു 82 ഹലാലയിൽ നിന്ന് ഒരു റിയാൽ എട്ടു ഹലാലയാക്കിയാണ് കൂട്ടിയത്. പുതിയ നിരക്ക് ദേശീയ എണ്ണക്കമ്പിനിയായ സൗദി അരംകോയാണ് അറിയിച്ചത്. ആഗോള വില കണക്കിലെടുത്താണ് വില വളർധനയെന്ന് അരാംകൊ വ്യക്തമാക്കി. എണ്ണവിലയിൽ ഉണ്ടായ ഇടിവ് മൂലം കഴിഞ്ഞ മാസം ആദ്യവാരം രാജ്യത്തെ പെട്രോൾ വിലയിൽ ഗണ്യമായ കുറവു വരുത്തിയിരുന്നു.
91 വിഭാഗത്തിൽപ്പെട്ട പെട്രോളിന് 1.31 റിയാലിൽ നിന്ന് ലിറ്ററിന് 67 ഹലാലയാക്കിയാണ് അന്ന് നിരക്ക് കുറച്ചത്. 95 വിഭാഗത്തിൽപ്പെട്ട പെട്രോളിന് 1.47 റിയാലിൽ നിന്ന് 82 ഹലായാക്കിയുമാണ് മെയ് ആദ്യവാരം വിലക്കുറച്ചത്. ഈ നിരക്കുകളിലാണിപ്പോൾ മാറ്റം വരുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam