ഫെബിക്ക് പിന്തുണയുമായി എമിറേറ്റ്സ് ലോട്ടോ; ദുരിത കാലത്ത് തൊഴില്‍രഹിതരായ പ്രവാസികള്‍ക്ക് ഇനി അന്നം മുടങ്ങില്ല

By Web TeamFirst Published Jun 16, 2020, 7:51 PM IST
Highlights

"എല്ലാ അര്‍ത്ഥത്തിലും ഫെബി മാതൃകയാണ്. അവരുടെ മനുഷ്യസ്‍നേഹം നിറഞ്ഞ ഈ പുണ്യപ്രവൃത്തി ലോകമെമ്പാടുമുള്ള നിരവധിപ്പേര്‍ക്ക് ഇന്നൊരു പ്രചോദനമാണ്"- എമിറേറ്റ്‌സ് ലോട്ടോ നടത്തുന്ന ഇവിങ്സ് എല്‍.എല്‍.സിയുടെ സി.ഇ.ഒ പോള്‍ സെബാസ്റ്റ്യന്‍ പറയുന്നു.

ദുബായ്: ദുരിതകാലത്ത് നിരവധിപ്പേര്‍ക്ക് കൈത്താങ്ങാവുന്ന ഫിലിപ്പൈന്‍ സ്വദേശിക്ക് എമിറേറ്റ്സ് ലോട്ടോയുടെ പിന്തുണ. തൊഴില്‍ രഹിതരായ നാനൂറിലേറെ പേര്‍ക്ക്  ദുബായില്‍ ദിവസവും രണ്ട് നേരം ഭക്ഷണമെത്തിക്കുന്ന ഫെബി കാഷര്‍ ബാഗുസിയക്കാണ് എമിറേറ്റ്സ് ലോട്ടോ കരുത്ത് പകരുന്നത്. പതിനായിരം ഭക്ഷണ പൊതികള്‍ക്കാവശ്യമായ വിഭവങ്ങള്‍ എമിറേറ്റ്സ് ലോട്ടോ ഫെബിയ്ക്ക് സമ്മാനിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പിനിടെയായിരുന്നു എമിറേറ്റ്സ് ലോട്ടോയുടെ സഹായ പ്രഖ്യാപനമുണ്ടായത്.

ജൂൺ 12 ന്  ഫിലിപ്പൈന്‍സിന്‍റെ സ്വാതന്ത്ര്യ ദിനമായിരുന്നു. അതിന് തൊട്ടടുത്ത ദിവസം നടന്ന നറുക്കെടുപ്പിലായിരുന്നു ഫിലിപ്പൈന്‍ സ്വദേശിയുടെ ജീവകാരുണ്യ ഉദ്യമത്തിന് പിന്തുണയേകി കൊണ്ടുള്ള എമിറേറ്റ്സ് ലോട്ടോയുടെ പ്രഖ്യാപനം. പ്രാദേശിക ഭാഷയില്‍ സഹായം എന്ന് അര്‍ത്ഥം വരുന്ന 'അയുദ' എന്ന പേരാണ് ഫെബി തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. തൊഴില്‍രഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ അവര്‍ ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷമുള്ള ഓരോ ദിവസവും 500 ദിര്‍ഹത്തിലധികം ചിലവഴിച്ചാണ് ദുരിത ബാധിതരെ സഹായിക്കുന്നത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് മുന്നോട്ടുള്ള ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയവരാണ് ഫെബിയുടെ കാരുണ്യം അനുഭവിക്കുന്നവരെല്ലാം. ഫിലിപ്പൈന്‍സിലെ മാധ്യമങ്ങള്‍ക്ക് പുറമെ അമേരിക്ക, ദക്ഷിണ കൊറിയ, യൂറോപ്പ് എന്നിവിടങ്ങളിലെ മാധ്യമങ്ങളിലടക്കം ഫെബിയുടെ ഈ ഉദ്യമം വാര്‍ത്തയാവുകയും ചെയ്തു.

ദിവസവും 50 കിലോഗ്രാമിലധികം അരിയും 60 കിലോഗ്രാമിലധികം ചിക്കനും 25 ഡസനിലേറെ മുട്ടയുമാണ് പാവപ്പെട്ടവര്‍ക്ക് രണ്ട് നേരത്തെ അന്നമെത്തിക്കാനായി ഫെബി വാങ്ങുന്നത്. ആവശ്യക്കാര്‍ ഭക്ഷണം തേടി ഫെബിയുടെ അപ്പാര്‍ട്ട്മെന്‍റിലെത്തും. സാമൂഹിക അകലം പാലിച്ച് അവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ഭക്ഷണം വന്ന് ശേഖരിക്കാന്‍ പോലും സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ഫെബി തന്നെ അത് സത്‍വയിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി നല്‍കും.

"എല്ലാ അര്‍ത്ഥത്തിലും ഫെബി മാതൃകയാണ്. അവരുടെ മനുഷ്യസ്‍നേഹം നിറഞ്ഞ ഈ പുണ്യപ്രവൃത്തി ലോകമെമ്പാടുമുള്ള നിരവധിപ്പേര്‍ക്ക് ഇന്നൊരു പ്രചോദനമാണ്"- എമിറേറ്റ്‌സ് ലോട്ടോ നടത്തുന്ന ഇവിങ്സ് എല്‍.എല്‍.സിയുടെ സി.ഇ.ഒ പോള്‍ സെബാസ്റ്റ്യന്‍ പറയുന്നു. "ഫെബിയുടെ പ്രവര്‍ത്തനങ്ങള്‍ എമിറേറ്റ്സ് ലോട്ടോ സംഘത്തെ ഏറെ ആകര്‍ഷിച്ചു. അതിനെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും  പ്രയാസപ്പെടുന്നവരുടെ അന്നം ഒരു ദിവസം പോലും മുടങ്ങുന്നില്ലെന്ന് അതുവഴി ഉറപ്പാക്കണമെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു. നമ്മളിലെ നന്മയെ പ്രതിഫലിപ്പിക്കുന്ന ഫെബിയെപ്പോലുള്ള നിരവധിപ്പേരെയാണ് ലോകത്തിന് ആവശ്യം. അപരന് നന്മ ചെയ്യാനുള്ള മനസിനും സമൂഹത്തോടുള്ള കടപ്പാടിനും പ്രയാസപ്പെടുന്നവരുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നതിനും ഞങ്ങള്‍ ഫെബിയെ സല്യൂട്ട് ചെയ്യുന്നു" - പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച നടന്ന എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും ശരിയായി വന്ന രണ്ട് പേരാണുണ്ടായിരുന്നത്. 18, 23, 27, 29, 43, 49 എന്നീ സംഖ്യകളായിരുന്നു നറുക്കെടുക്കപ്പെട്ടത്. അഞ്ച് സംഖ്യകള്‍ യോജിച്ച് വന്ന ഓരോരുത്തരും 5,00,000 ദിര്‍ഹം വീതം സ്വന്തമാക്കി. 110 പേര്‍ക്കാണ് 300 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. 2900 പേര്‍ അടുത്ത നറുക്കെടുപ്പിലേക്ക് ഫ്രീ എന്‍ട്രിയും നേടി.

കഴിഞ്ഞയാഴ്ചയും നറുക്കെടുക്കപ്പെട്ട ആറ് സംഖ്യകളും യോജിച്ച് വന്ന ആരുമില്ലാത്തതിനാല്‍ 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇനിയും വിജയികളെ കാത്തിരിക്കുകയാണ്. ജൂണ്‍ 20ന് രാത്രി ഒന്‍പത് മണിയ്ക്കാണ് അടുത്ത നറുക്കെടുപ്പ്. എമിറേറ്റ്സ് ലോട്ടോ കളക്ടിബിളുകളെക്കുറിച്ചും സമ്മാനാർഹരായവരെ ക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍, നറുക്കെടുപ്പിന്റെ നിബന്ധനകള്‍, യോഗ്യത എന്നിവയ്ക്കും കളക്ടിബിളുകള്‍ സ്വന്തമാക്കി അടുത്ത നറുക്കെപ്പില്‍ പങ്കെടുത്ത് വിജയികളാവാനുള്ള അവസരത്തിനുമായി www.emiratesloto.com വെബ്സൈറ്റ് സന്ദര്‍ശിക്കാം.

click me!