കൊച്ചുമക്കള്‍ക്കൊപ്പം ദുബൈ ഭരണാധികാരി; വൈറല്‍ ചിത്രം പങ്കുവെച്ച് ശൈഖ് ഹംദാന്‍

By Web TeamFirst Published Mar 16, 2021, 9:56 PM IST
Highlights

ശൈഖ് മുഹമ്മദിന്റെ പുത്രിമാരായ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നാലുമാസം പ്രായമുള്ള മകള്‍, ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഞ്ചുമാസം പ്രായമുള്ള മകന്‍ എന്നിവരാണ് ശൈഖ് മുഹമ്മദിനൊപ്പം ചിത്രത്തിലുള്ളത്.

ദുബൈ: കൊച്ചുമക്കളോടൊപ്പമുള്ള സമയം ആസ്വദിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫോട്ടോ വൈറല്‍. ശൈഖ് മുഹമ്മദിന്റെ മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. എമിറാത്തി ശിശുദിനത്തോടനുബന്ധിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

ശൈഖ് മുഹമ്മദിന്റെ പുത്രിമാരായ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നാലുമാസം പ്രായമുള്ള മകള്‍, ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഞ്ചുമാസം പ്രായമുള്ള മകന്‍ എന്നിവരാണ് ശൈഖ് മുഹമ്മദിനൊപ്പം ചിത്രത്തിലുള്ളത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ഇതിന് മുമ്പും ശൈഖ് മുഹമ്മദ് കൊച്ചുമക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazza (@faz3)

click me!