പൈലറ്റിന്റെ അശ്രദ്ധ വിനയായി; യാത്രക്കാര്‍ കുടുങ്ങിയത് 11 മണിക്കൂര്‍

By Web TeamFirst Published Sep 18, 2019, 3:34 PM IST
Highlights

വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്ന് സോളിലേക്ക് പറക്കേണ്ടിയിരുന്ന TW 122 വിമാനം വെള്ളിയാഴ്ച രാത്രി 10.35നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പൈലറ്റിന്റെ അശ്രദ്ധകാരണം പിറ്റേദിവസം രാവിലെ 9.40നാണ് വിമാനത്തിന് പുറപ്പെടാന്‍ കഴിഞ്ഞത്.

വിയറ്റ്‍നാം: പൈലറ്റിന്റെ പാസ്‍പോര്‍ട്ട് നഷ്ടമായതിനെ തുടര്‍ന്ന് വിമാനം 11 മണിക്കൂര്‍ വൈകി. വിയറ്റ്നാമിലായിരുന്നു സംഭവം. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ റ്റി വേ എയറിലെ പൈലറ്റിനാണ് പാസ്‍പോര്‍ട്ട് നഷ്ടമായതിനാല്‍ വിമാനത്താവളത്തിനകത്ത് കടക്കാന്‍ കഴിയാതിരുന്നത്.

വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്ന് സോളിലേക്ക് പറക്കേണ്ടിയിരുന്ന TW 122 വിമാനം വെള്ളിയാഴ്ച രാത്രി 10.35നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പൈലറ്റിന്റെ അശ്രദ്ധകാരണം പിറ്റേദിവസം രാവിലെ 9.40നാണ് വിമാനത്തിന് പുറപ്പെടാന്‍ കഴിഞ്ഞത്. വിമാനക്കമ്പനി മറ്റൊരു പൈലറ്റിനെ എത്തിച്ച് തുടര്‍യാത്ര സജ്ജമാക്കുന്നതുവരെ 160 യാത്രക്കാരും കാത്തിരിക്കേണ്ടിവന്നു. ഇവര്‍ക്ക് വിമാനക്കമ്പനി അധികൃതര്‍ ഭക്ഷണവും താമസ സൗകര്യവും ഒരുക്കി. സംഭവത്തില്‍ കമ്പനി അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പൈലറ്റിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും വിമാനക്കമ്പനി വക്താവ് 'കൊറിയ ടൈംസിനോട്' പറഞ്ഞു.

click me!