അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ, സാമ്പത്തിക വികസന പങ്കാളിത്തം വിപുലമാക്കാൻ ധാരണ

Published : Nov 12, 2025, 11:31 AM IST
pinarayi vijayan meets  sheikh khaled

Synopsis

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രധാന മേഖലകളിലെ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.

അബുദാബി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളവും അബുദാബിയും തമ്മിൽ സാമ്പത്തിക വികസന പങ്കാളിത്തം വിപുലമാക്കാൻ ധാരണയായി.

സുപ്രധാന മേഖലകളിലെ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫിസ് ചെയർമാനുമായ സൈഫ് സഈദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി എന്നിവരും സംബന്ധിച്ചു. മൂന്ന് ദിവസത്തെ യുഎഇ സന്ദർശനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ നടന്ന പരിപാടിയിൽ പ്രവാസി സമൂഹം ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ