റിയാദിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, ആർക്കും പരിക്കില്ല

By Web TeamFirst Published Apr 29, 2024, 6:48 PM IST
Highlights

ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് ലാൻറിങിനിടെ പ്രധാന റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. 

ചിത്രം പ്രതീകാത്മകം

റിയാദ്: റിയാദ് വിമാനത്താവളത്തിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് ലാൻറിങിനിടെ പ്രധാന റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. 

സംഭവത്തിൽ ആർക്കും ആളപായമൊന്നുമില്ല. ബഫർ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയിൽ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂർത്തിയാക്കി. 

യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയർപോർട്ട് മാനേജ്‌മെൻറ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആർക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചതായും കിങ്​ ഖാലിദ്​ വിമാനത്താവള മാനേജ്​മെൻറ്​ പറഞ്ഞു.

'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!