പ്രവാസി ചിട്ടി നിക്ഷേപം 500 കോടി കവിഞ്ഞു; തുക ഇരട്ടിയായത് 10 മാസം കൊണ്ട്

By Web TeamFirst Published Sep 25, 2021, 7:14 PM IST
Highlights

ചിട്ടികള്‍ തുടങ്ങി ആദ്യ 250 കോടി രൂപ നിക്ഷേപിക്കാന്‍ 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്താന്‍ വെറും 10 മാസം മാത്രമേ  വേണ്ടിവന്നുള്ളൂ. 

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ (KSFE) പ്രവാസിചിട്ടിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സമാഹരിച്ച തുക 500 കോടിയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളികളാക്കി അതുവഴി അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന് വികസനവും കൈവരുത്തുക എന്ന ആശയത്തിന്‍റെ ഫലപ്രാപ്തിയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ചിട്ടികള്‍ തുടങ്ങി ആദ്യ 250 കോടി രൂപ നിക്ഷേപിക്കാന്‍ 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്താന്‍ വെറും 10 മാസം മാത്രമേ  വേണ്ടിവന്നുള്ളൂ. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 1,13,000 കടന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 1,13,062 പേരാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്‍റെ വികസനത്തില്‍ പങ്കാളികളാകാനുള്ള ഈ അവസരം എല്ലാ പ്രവാസികളും വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

click me!