മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് സൽമാൻ രാജകുമാരൻ

By Web TeamFirst Published Oct 25, 2018, 2:43 AM IST
Highlights

സാഹചര്യം മുതലെടുത്ത് തുർക്കിയും സൗദി അറേബ്യയും തമ്മിൽ ഭിന്നത ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങൾ വിലപ്പോവില്ലെന്നും  മുഹമ്മദ് ബിൻ സൽമാൻ 

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സലാം. ഹീനകരമായ കുറ്റകൃത്യത്തിന് ന്യായീകരണമില്ലെന്നും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുർക്കിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ സാഹചര്യം മുതലെടുത്ത് തുർക്കിയും സൗദി അറേബ്യയും തമ്മിൽ ഭിന്നത ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങൾ വിലപ്പോവില്ലെന്നും  മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ഖഷോഗി വധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശി ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത്. ഖഷോഗിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തതില്‍ നിന്നും സൗദിയ്ക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 
 

click me!