ക്ലാസ്മുറി-ഓണ്‍ലൈന്‍ സമ്മിശ്ര പഠനം; ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം

By Web TeamFirst Published May 30, 2021, 3:47 PM IST
Highlights

ഓരോ സ്‌കൂളിന്റെയും അപേക്ഷ അനുസരിച്ചാണ് ഏത് രീതിയിലുള്ള പഠനമാണ് എന്നതില്‍ തീരുമാനമെടുക്കുക. ഇതിനായി മന്ത്രാലയത്തിന്റെ സ്വാകാര്യ സ്‌കൂള്‍ വിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കണം.

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സ്വകാര്യ വിദ്യാലയങ്ങളില്‍ ക്ലാസ്മുറി-ഓണ്‍ലൈന്‍ സമ്മിശ്ര പഠനം 30 ശതമാനം ശേഷിയില്‍ പുനരാംരഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. എന്നാല്‍ ഓണ്‍ലൈന്‍ ആയി മാത്രം പ്രവര്‍ത്തിക്കണോ അതോ സമ്മിശ്ര പഠന സമ്പ്രദായം വേണോയെന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം.

മേയ് 30 മുതല്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സമ്മിശ്ര പഠനം ആരംഭിക്കാം. ഓരോ സ്‌കൂളിന്റെയും അപേക്ഷ അനുസരിച്ചാണ് ഏത് രീതിയിലുള്ള പഠനമാണ് എന്നതില്‍ തീരുമാനമെടുക്കുക. ഇതിനായി മന്ത്രാലയത്തിന്റെ സ്വാകാര്യ സ്‌കൂള്‍ വിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കണം. സ്ഥലസൗകര്യം കണക്കിലെടുത്ത് എത്ര കുട്ടികള്‍ ഒരു ദിവസം സ്‌കൂളില്‍ എത്തണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ഇത് ആകെ ശേഷിയുടെ 30 ശതമാനത്തില്‍ കൂടാന്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് വേണം  ക്ലാസുകള്‍ നടത്താന്‍.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!