
ദോഹ: പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാനായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യയുടെ യോഗ്യതാ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും. ഖത്തര്‍, ദോഹയിലെ ബിര്‍ല പബ്ലിക് സ്കൂളില്‍ രാവിലെ 10 മണിക്ക് മത്സരാര്‍ത്ഥികള്‍ ഹാജരാവണം.
ഇന്ത്യയെപറ്റി കൂടുതല്‍ അറിയുക, കുട്ടികളില്‍ അവബോധം ഉണ്ടാക്കുക, അറിവളക്കുക എന്ന തരത്തിലായിരിക്കും ഒഎംആര്‍ ടെസ്റ്റ്. ഒരുമണിക്കൂര്‍ ആണ് പരീക്ഷയുടെ സമയപരിധി. മത്സരാര്‍ത്ഥികള്‍ രാവിലെ പത്തുമണിക്ക് പരീക്ഷാകേന്ദ്രമായ ദോഹ ബിര്‍ല പബ്ലിക് സ്കൂളില്‍ ഹാജരാവണം. ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തത്സമയ റജിസ്ട്രേഷനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ചരിത്രവുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങളായിരിക്കും ഒഎംആര്‍ ടെസ്റ്റില്‍ ഉണ്ടാവുകയെന്ന് പരീക്ഷയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ. രാജന്‍പാപ്പി പറഞ്ഞു
ലൈഫോളജിസ്റ്റ് പ്രവീണ്‍ പരമേശ്വര്‍ ആയിരിക്കും ഖത്തറിലെ പരീക്ഷ നിയന്ത്രിക്കുക. യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ദുബായ് ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. ഒഎംആര്‍ ടെസ്റ്റിനു ശേഷം നടക്കുന്ന ഫലപ്രഖ്യാപന ചടങ്ങില്‍ പ്രശസ്ത ഗസല്‍ ഗായിക ഗായത്രി അശോകിന്‍റെ സംഗീത വിരുന്നും അരങ്ങേറും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുമായുള്ള പ്രൗഡ് റ്റു ബി ഏന്‍ ഇന്ത്യന്‍ സംഘം ഈ മാസം 24ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam