കായിക പ്രേമികൾക്ക് സന്തോഷ വാ‍ർത്ത; വിമാനയാത്രയിൽ തത്സമയ സ്​​പോ​ർ​ട്സ് സ്ട്രീമിങ് സൗകര്യവുമൊരുക്കി ഖത്തർ എയർവേസ്

Published : Jun 22, 2025, 10:53 AM IST
qatar airways introduces live sports streaming during flights

Synopsis

സ്റ്റാർലിങ്ക് വൈ-ഫൈ വഴി ഐഎംജിയുടെ സ്​​പോ​ർ​ട്സ് 24 ചാ​ന​ലു​മാ​യി ചേ​ർ​ന്നാണ് ത​ത്സ​മ​യ സ്‌പോർട്‌സ് സ്ട്രീ​മി​ങ് ഖ​ത്ത​ർ എ​യ​ർ​വേസ് ഉറപ്പാക്കുന്നത്. 

ദോഹ: ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​ള്ള കാ​യി​ക​മേ​ള​ക​ളും ആ​കാ​ശ യാത്രയിൽ തത്സമയം ആ​സ്വ​ദി​ക്കാ​ൻ യാത്രക്കാർക്ക് സൗകര്യമൊരുക്കുകയാണ് ഖത്തർ എയർവേസ്. സ്റ്റാ​ർ​ലി​ങ്കും, ആ​ഗോ​ള സ്​​പോ​ർ​ട്സ് മാ​ർ​ക്ക​റ്റി​ങ് ഏ​ജ​ൻ​സി​യാ​യ ഐ.​എം.​ജി​യു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ത​ത്സ​മ​യ സ്​​പോ​ർ​ട്സ് സ്ട്രീ​മി​ങ് ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ഖ​ത്ത​റിന്റെ ദേശീയ എ​യ​ർ​വേ​സ് വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പ് കു​റി​ച്ച​ത്.

ഖ​ത്ത​ർ എ​യ​ർ​വേ​സ് യാ​ത്ര​ക്കാ​ർ​ക്ക് ഇനി സ്​​പോ​ർ​ട്സ് 24, സ്​​പോ​ർ​ട്സ് എ​ക്സ്ട്രാ ചാ​ന​ലു​ക​ളി​ലൂ​ടെ ലോ​ക​ത്തി​ന്റെ ഏ​ത് കോ​ണി​ലു​ള്ള കാ​യി​ക​മേ​ള​ക​ളും 35,000 അ​ടി​ക്ക് മു​ക​ളി​ൽ പ​റ​ക്കു​മ്പോ​ഴും ആ​സ്വ​ദി​ക്കാ​നാ​വും. സ്റ്റാ​ർ​ലി​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് വിമാന​യാ​ത്ര​യി​ൽ സ്​​പോ​ർ​ട്സ് 24 വ​ഴി ത​ത്സ​മ​യ സ്​​പോ​ർ​ട്സ് സ്ട്രീ​മി​ങ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആഗോള എയർലൈനാണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്.എ​യ​ർ​ലൈ​ൻ, ക്രൂ​സ് യാ​ത്ര​ക്കാ​ർ​ക്ക് സ്​​പോ​ർ​ട്സ് സ്ട്രീ​മി​ങ് ല​ഭ്യ​മാ​ക്കു​ന്ന ലോ​ക​ത്തെ ഏ​ക പ്ലാ​റ്റ്ഫോ​മാ​ണ് സ്​​പോ​ർ​ട്സ് 24. മൊബൈൽ ഫോ​ൺ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ യാത്രക്കാർക്ക് യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്, ഫോ​ർ​മു​ല വ​ൺ, ക്ല​ബ് ലോ​ക​ക​പ്പ്, എ​ൻ.​ബി.​എ, റ​ഗ്ബി ലീ​ഗ്, മോ​ട്ടോ ജി.​പി തു​ട​ങ്ങി​ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഇവന്റുകൾ തത്സമയം കാണാൻ കഴിയും.

യാ​ത്ര​ക്കാ​ർ​ക്ക് അ​തി​വേ​ഗ ഇ​ന്‍റര്‍നെറ്റ് വാ​ഗ്ദാ​നം ന​ൽ​കു​ന്ന മി​ന മേ​ഖ​ല​യി​ലെ ഏ​ക എ​യ​ർ​ലൈ​ൻനായ ഖ​ത്ത​ർ എ​യ​ർ​വേ​സ്, ആഗോള തലത്തിൽ തന്നെ ഏറ്റവും വേഗതയേറിയ ഇ​ന്‍റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില എയർലൈനുകളിൽ ഒന്നാണ്. നി​ല​വി​ൽ ബോ​യി​ങ് 777, എ​യ​ർ​ബ​സ് എ 350 ​വി​മാ​ന​ങ്ങ​ളി​ൽ സേ​വ​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സ്റ്റാ​ർ​ലി​ങ്ക് സേ​വ​ന​മു​ള്ള വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തു​കൊ​ണ്ട് സ്​​പോ​ർ​ട്സ് 24 വെ​ബ് സ്ട്രീ​മി​ങിലേക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​വും. കൂടാതെ, ഇന്ന് വാണിജ്യ എയർലൈനുകളിൽ ലഭ്യമായ ഒരേയൊരു ലൈവ് സ്‌പോർട്‌സ് ചാനലായ ഐഎംജിയുടെ പ്രീമിയം ഉള്ളടക്കങ്ങൾ തടസ്സമില്ലാത്ത ആസ്വദിക്കാനും കഴിയും. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി