കൊവിഡ് വ്യാപനം; ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് മടക്കി നല്‍കിയത് 120 കോടി ഡോളര്‍

Published : Aug 19, 2020, 06:54 PM ISTUpdated : Aug 19, 2020, 07:13 PM IST
കൊവിഡ് വ്യാപനം;  ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് മടക്കി നല്‍കിയത് 120 കോടി ഡോളര്‍

Synopsis

കൊവിഡ് വ്യപാനം മൂലം നിരവധി രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക റീഫണ്ട് ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണം വര്‍ധിച്ചത്.

ദോഹ: റീ ഫണ്ട് ഇനത്തില്‍ ഇതുവരെ യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് മടക്കി നല്‍കിയത് 120 കോടി യുഎസ് ഡോളര്‍. മാര്‍ച്ച് മാസം മുതലുള്ള കണക്കാണിത്. 6,00,000 യാത്രക്കാര്‍ക്കാണ് ഇതുവരെ റീഫണ്ട് നല്‍കിയിട്ടുള്ളത്.

കൊവിഡ് വ്യപാനം മൂലം നിരവധി രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക റീഫണ്ട് ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണം വര്‍ധിച്ചത്. മാര്‍ച്ച് മുതല്‍ ലഭിച്ച അപേക്ഷകളുടെ 96 ശതമാനവും പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. റീഫണ്ട് ആവശ്യപ്പെട്ടുള്ള പുതിയ അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ തുക മടക്കി നല്‍കാനുള്ള നടപടികളിലാണ് കമ്പനി അധികൃതര്‍. 

കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ബുക്കിങ് നയങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് ലഘൂകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റിന് രണ്ട് വര്‍ഷത്തെ കാലാവധിയും നല്‍കുന്നുണ്ട്. ഈ കാലയളവില്‍ യാത്രക്കാര്‍ക്ക് തീയതിയും സ്ഥലവും ആവശ്യം അുസരിച്ച് സൗജന്യമായി മാറ്റാനുള്ള അവസരവുമുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ