ഖത്തറില്‍ പഴങ്ങളുമായെത്തിയ കണ്ടെയ്‌നറുകളില്‍ ഹാഷിഷ് കടത്താന്‍ ശ്രമം

Published : Sep 14, 2020, 04:54 PM ISTUpdated : Sep 14, 2020, 05:01 PM IST
ഖത്തറില്‍ പഴങ്ങളുമായെത്തിയ കണ്ടെയ്‌നറുകളില്‍ ഹാഷിഷ് കടത്താന്‍ ശ്രമം

Synopsis

കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച ലോഹ പെട്ടികളില്‍ നിന്നാണ് ഹാഷിഷ് കണ്ടെത്തിയത്.

ദോഹ: ഖത്തറില്‍ അല്‍ റുവൈസ് തുറമുഖത്ത് പഴങ്ങളുമായെത്തിയ ശീതീകരിച്ച കണ്ടെയ്‌നറുകളിലൂടെ ഹാഷിഷ് കടത്താന്‍ ശ്രമം. 26.10 കിലോ ഹാഷിഷ് അടങ്ങിയ 26 പാക്കറ്റുകളാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച ലോഹ പെട്ടികളില്‍ നിന്നാണ് ഹാഷിഷ് കണ്ടെത്തിയത്.

നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഈ മാസം ആദ്യ ആഴ്ചയിലും റുവൈസ് തുറമുഖത്ത് കണ്ടെയ്‌നറുകളില്‍ നിന്ന് ഹാഷിഷ് പിടികൂടിയിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ