
ദോഹ: വാണിജ്യ, നിക്ഷേപ, വ്യവസായ രംഗങ്ങളില്‍ ഇന്ത്യയ്ക്കും ഖത്തറിനുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, ഖത്തര്‍ വാണിജ്യ - വ്യവസായ മന്ത്രി അലി ബിന്‍ അഹ്‍മദ് അല്‍ കുവാരിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഇരു രാജ്യങ്ങളുടെയും വ്യാപാര നയങ്ങള്‍ക്കൊപ്പം കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയില്‍ വിഷയമായി. ഇന്ത്യയില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച അലി ബിന്‍ അഹ്‍മദ് അല്‍ കുവാരി, കൊവിഡിനെ നേരിടാന്‍ ഇന്ത്യയെ പിന്തുണയ്‍ക്കുമെന്നും അറിയിച്ചു. ഇന്ത്യയ്‍ക്കും ഖത്തറിനുമിടയില്‍ കഴിഞ്ഞ വര്‍ഷം 8.7 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഖത്തറിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam