ഖത്തറില്‍ വിദേശ യാത്രാ ആവശ്യത്തിന് ഇനി മുതല്‍ സൗജന്യ കൊവിഡ് പരിശോധനയില്ല

By Web TeamFirst Published Apr 4, 2021, 6:37 PM IST
Highlights

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പുതിയ ക്രമീകരണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പരിശോധനകള്‍ തുടര്‍ന്നും നടത്തും. 

ദോഹ: ഖത്തറില്‍ നിന്നുള്ള വിദേശ യാത്രാ ആവശ്യങ്ങള്‍ക്ക് ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യ കൊവിഡ് പരിശോധനയില്ല. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനാണ് ഇക്കാര്യം ഞായറാഴ്‍ച അറിയിച്ചത്. പകരം വിദേശ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പുതിയ ക്രമീകരണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പരിശോധനകള്‍ തുടര്‍ന്നും നടത്തും. ഖത്തറിലെ കൊവിഡ് വാക്സിനേഷന്‍, കൊവിഡ് പരിശോധനാ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്‍ക്കാനും കൊവിഡ് രോഗികള്‍ക്കും വാക്സിനെടുക്കുന്നവര്‍ക്കും അവരുടെ സേവനം കാര്യക്ഷമമായി ലഭ്യമാക്കാനുമാണ് ഇത്തരമൊരു സംവിധാനം. രാജ്യത്തെ കൊവിഡ് രോഗബാധയുടെ രണ്ടാം തരംഗം നിയന്ത്രണ വിധേയമാക്കി ആരോഗ്യപ്രവര്‍ത്തകരുടെ ജോലി ഭാരം ലഘൂകരിക്കാനാവുന്നതോടെ പഴയ സേവനം പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!