
ദോഹ: ഖത്തറില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിസയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാം. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 'സമ്മര്‍ ഇന്‍ ഖത്തര്‍' ഫെസ്റ്റിവലിന്റെ ഭാഗമായാണ് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നത്.
പൊതു-സ്വകാര്യ മേഖലകളിലെ 35 സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജൂണ്‍ നാല് മുതല്‍ ഓഗസ്റ്റ് 16 വരെയാണ് സമ്മര്‍ ഇന്‍ ഖത്തര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഇക്കാലയളവില്‍ വിസയില്ലാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയും രാജ്യത്ത് കൊണ്ടുവരാമെന്ന് ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേയ്‍സ് സിഇഒയുമായ അക്ബര്‍ അല്‍ ബകര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ മുന്‍കൂര്‍ വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. ഈ സൗകര്യം ലഭ്യമല്ലാത്ത മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സമ്മര്‍ ഇന്‍ ഖത്തര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ സന്ദര്‍ശാനുമതി പ്രയോജനം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam