ഖത്തറില്‍ ഇന്ധന വില 12 ശതമാനത്തിലധികം കുറച്ചു

Published : Jul 01, 2019, 11:54 AM IST
ഖത്തറില്‍ ഇന്ധന വില 12 ശതമാനത്തിലധികം കുറച്ചു

Synopsis

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ 12 ശതമാനത്തിന്റെയും ഡീസല്‍ വിലയില്‍ 7.5 ശതമാനത്തിന്റെയും കുറവാണ് ജൂലൈയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദോഹ: ഖത്തറില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പര്‍, പ്രീമിയം പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ 12 ശതമാനത്തിന്റെയും ഡീസല്‍ വിലയില്‍ 7.5 ശതമാനത്തിന്റെയും കുറവാണ് ജൂലൈയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡീസലിന് 2 റിയാലായിരുന്നത് ഈ മാസം 1.85 റിയാലായി കുറച്ചു. സൂപ്പര്‍ 95 പെട്രോളിന് രണ്ട് റിയാലായിരുന്നത് 1.75 റിയാലാക്കി. പ്രീമിയം 91 പെട്രോളിന് 1.70 റിയാലായിരിക്കും ജൂലൈ മാസത്തിലെ വില. നേരത്തെ ഇതിന് 1.95 റിയാലായിരുന്നു.  സൂപ്പര്‍ 95 പെട്രോളിന്റെ വിലയില്‍ 12.5 ശതമാനവും പ്രീമിയം 91 പെട്രോളിന്റെ വിലയില്‍ 12.8 ശതമാനവും കുറവാണ് വരുത്തിയിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം; ലൈസൻസും മുൻകൂർ അനുമതിയും നിർബന്ധമാക്കി പുതിയ നിയമം
കുവൈത്തിലെ അഹമ്മദിയിൽ വൻ സുരക്ഷാ പരിശോധന; 38 പേർ പിടിയിൽ, 500 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു