10 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ വേണ്ട

By Web TeamFirst Published Feb 23, 2021, 5:37 PM IST
Highlights

വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യമനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് നിരന്തരം പരിഷ്‍കരിക്കുകയാണ് അബുദാബി അധികൃതര്‍. യുഎഇയിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശനമായ വ്യവസ്ഥകള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റ് തയ്യാഫാക്കുന്നത്. 

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ 'ഗ്രീന്‍ ലിസ്റ്റ്' പരിഷ്‍കരിച്ച് അബുദാബി സാംസ്‍കാരിക, വിനോദ സഞ്ചാര വകുപ്പ്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ വ്യവസ്ഥകളില്‍ ഇളവ് ലഭിക്കും. അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമായാല്‍ മാത്രം മതിയാവും.

വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യമനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് നിരന്തരം പരിഷ്‍കരിക്കുകയാണ് അബുദാബി അധികൃതര്‍. യുഎഇയിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശനമായ വ്യവസ്ഥകള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റ് തയ്യാഫാക്കുന്നത്. 2021 ഫെബ്രുവരി 23ലെ വിവരമനുസരിച്ച് ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍: ഓസ്‍ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, ഐസ്‍ലന്‍ഡ്, മൌറീഷ്യസ്, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍. 

click me!