കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് ഒമാന്‍

By Web TeamFirst Published Mar 27, 2021, 5:50 PM IST
Highlights

കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കുകയും 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എട്ടാം ദിവസം പി.സി.ആര്‍ പരിശോധനക്ക് വിധേയമാകുകയും വേണം

മസ്‍കത്ത്: കുടുംബത്തോടൊപ്പം ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച്  ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റയ്‍ക്കാണ് യാത്ര ചെയ്‍തതെങ്കില്‍ വീട്ടിലാണ് ക്വാറന്റീന്‍ പൂര്‍ത്തീകരിക്കേണ്ടത്.

കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കുകയും 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എട്ടാം ദിവസം പി.സി.ആര്‍ പരിശോധനക്ക് വിധേയമാകുകയും വേണമെന്നാണ് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. പ്രവാസികളുടെ 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണ്. കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കില്‍ സഹാല പ്ലാറ്റ്ഫോം വഴി ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യുകയും വേണം. 

click me!