
അബുദാബി: യു എ ഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തി. ശനിയാഴ്ചയാണ് രാഹുൽ യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തിയത്. വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ച ആദ്യം പോയത് യൂസഫലിയുടെ അബുദാബിയിലെ വീട്ടിലേയ്ക്കായിരുന്നു. യൂസഫലിയും കുടുംബാംഗങ്ങളും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. യൂസഫലിയുടെ ഭാര്യ സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ അഷറഫ് അലി എന്നിവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. രാഹുലിന്‍റെ യുസഫലിയുടെ വീട് സന്ദര്‍ശനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam