അബുദാബിയില്‍ അപൂര്‍വ്വയിനം തിമിംഗലത്തെ കണ്ടെത്തി

By Web TeamFirst Published Oct 26, 2021, 9:12 PM IST
Highlights

ബലീന്‍ തിമിംഗല സ്പീഷിസില്‍പ്പെട്ടതാണ് ബ്രൈയിഡ് തിമിംഗലങ്ങള്‍. സാധാരണയായി 12 മുതല്‍ 16 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. 12 മുതല്‍ 22 ടണ്‍ വരെ ഭാരമുണ്ടാകും.

അബുദാബി: അപൂര്‍വ്വയിനം തിമിംഗലത്തെ( Rare whale) അബുദാബിയില്‍(Abu Dhabi) കണ്ടെത്തിയതായി അധികൃതര്‍. സമുദ്ര സര്‍വേകളിലൂടെയാണ് 12 മീറ്ററിലധികം നീളമുള്ള അപൂര്‍വ്വയിനം ബ്രൈയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജന്‍സി-അബുദാബി(ഇഎഡി)അറിയിച്ചു. 

അബുദാബിയില്‍ തിമിംഗലത്തെ കണ്ടെത്തിയത് എമിറേറ്റിലെ വെള്ളത്തിന്റെ ഉയര്‍ന്ന ഗുണനിലവാരമാണ് സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജന്‍സി പറഞ്ഞു. ബലീന്‍ തിമിംഗല സ്പീഷിസില്‍പ്പെട്ടതാണ് ബ്രൈയിഡ് തിമിംഗലങ്ങള്‍. സാധാരണയായി 12 മുതല്‍ 16 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. 12 മുതല്‍ 22 ടണ്‍ വരെ ഭാരമുണ്ടാകും.

കടയില്‍ അതിക്രമിച്ച് കയറി ഉടമയെ പീഡിപ്പിച്ചു; യുഎഇയില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

കടലില്‍ ഇത്തരം തിമിംഗലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് ഏജന്‍സി അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും അപൂര്‍വ്വയിനത്തില്‍പ്പെട്ടതോ അസാധാരണമോ ആയ ജീവികളെ കണ്ടാല്‍ അബുദാബി സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററിന്റെ 800555 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു

മുതലാളിയുടെ 3.8 കോടി വിലവരുന്ന കാറുകളുമായി മുങ്ങാന്‍ ശ്രമം; ഡ്രൈവര്‍ കുടുങ്ങി
 

click me!