മഹ്‍സൂസ് നറുക്കെടുപ്പില്‍ ഇത്തവണ സമ്മാനം നേടിയത് 3515 പേര്‍; വിജയികളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ്

Published : Mar 09, 2021, 11:59 PM ISTUpdated : Mar 10, 2021, 12:05 AM IST
മഹ്‍സൂസ് നറുക്കെടുപ്പില്‍ ഇത്തവണ സമ്മാനം നേടിയത് 3515 പേര്‍; വിജയികളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ്

Synopsis

ശനിയാഴ്‍ച രാത്രി നടന്ന നറുക്കെടുപ്പില്‍ ഏഴ് ഭാഗ്യവാന്മാരാണ് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്.

ദുബൈ: വിജയികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് മഹ്‍സൂസിന്റെ  പതിനഞ്ചാമത് പ്രതിവാര നറുക്കെടുപ്പ്. ഇതുവരെയുള്ള നറുക്കെടുപ്പുകളില്‍ ഏറ്റവുമധികം പേര്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ശനിയാഴ്‍ചയായിരുന്നുവെന്ന് മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 3,513 പേരാണ് ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കിയത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഏഴ് പേര്‍ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവരില്‍ ഓരോരുത്തര്‍ക്കും 1,42,857 ദിര്‍ഹം വീതമാണ് ലഭിച്ചത്. ഇതിന് പുറമെ 218 പേര്‍ക്ക് 1000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു. ഇതും മഹ്‍സൂസ് നറുക്കെടുപ്പിലെ പുതിയ റെക്കോര്‍ഡാണ്. 3288 പേര്‍ക്ക് 35 ദിര്‍ഹം സ്വന്തമാക്കാനായി. ആകെ 13,33,080 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ സ്വന്തമാക്കിയത്. 1, 3, 6, 16, 19, 27 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 മാര്‍ച്ച് 13 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യശാലി' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‍സൂസ്,  ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‍സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. നറുക്കെടുപ്പ് മഹ്‍സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും www.mahzooz.ae എന്ന വെബ്‍സൈറ്റ് വഴിയും @MyMahzooz ഫേസ്‍ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – 50 മില്യൺ ഡോളർ നേടാനുള്ള അവസാന അവസരം
മെത്താംഫെറ്റമിനും ഹാഷിഷും ലഹരി ഗുളികകളുമടക്കം വൻ മയക്കുമരുന്ന് ശേഖരം; വ്യത്യസ്ത കേസുകളിൽ 14 പേർ പിടിയിൽ