യുഎഇയുടെ ഔദ്ദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; ബ്രിട്ടീഷ് പൗരനെതിരെ വിചാരണ തുടങ്ങി

By Web TeamFirst Published Oct 16, 2018, 2:28 PM IST
Highlights

ഗവേഷണമെന്ന വ്യാജേന നിയമവിരുദ്ധമായി ചാരവൃത്തി നടത്തിവരികയായിരുന്നു ഇയാളെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ആരോപിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. ഇത് സാധൂകരിക്കുന്ന മൊഴിയാണ് ഇയാള്‍ നല്‍കിയതും. 

അബുദാബി: യുഎഇയുടെ ഔദ്ദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന സംശയിക്കുന്ന ബ്രീട്ടീഷ് ഗവേഷകനെതിരെ വിചാരണ നടപടികള്‍ തുടങ്ങി. വിദേശരാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്നും രാജ്യത്തിന്റെ സൈനിക, സാമ്പത്തിക, രാഷ്ട്രീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവൃത്തികളിലേര്‍പ്പെട്ടുവെന്നുമുള്ള കുറ്റങ്ങളാണ് മാത്യു ഹെഡ്ജസ് എന്ന ബ്രിട്ടീഷ് പൗരനുമേല്‍ ചുമത്തിയിരിക്കുന്നത്.

പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറിയതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി അറിയിച്ചു. രാജ്യത്തെ ഭരണഘടനയും നിയമസംവിധാനവും അനുവദിക്കുന്ന എല്ലാ അവകാശങ്ങളും പ്രതിക്ക് ഉറപ്പാക്കുമെന്നും ബ്രിട്ടീഷ് എംബസി ഉദ്ദ്യോഗസ്ഥരുടെ സാന്നിദ്ധ്യം എല്ലാഘട്ടത്തിലും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഗവേഷണമെന്ന വ്യാജേന നിയമവിരുദ്ധമായി ചാരവൃത്തി നടത്തിവരികയായിരുന്നു ഇയാളെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ആരോപിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. ഇത് സാധൂകരിക്കുന്ന മൊഴിയാണ് ഇയാള്‍ നല്‍കിയതും. കേസ് വാദിക്കാന്‍ അഭിഭാഷകരെ ലഭിക്കാത്തതിനാല്‍  യുഎഇ ഭരണകൂടം തന്നെ പ്രത്യേകം അഭിഭാഷകരെ നല്‍കിയിട്ടുണ്ട്.സ്വതന്ത്രവും നീതിപൂര്‍വ്വവുമായ വിചാരണ നടക്കുമെന്നും നിയമം അനുശാസിക്കുന്ന എല്ലാ സംരക്ഷണവും പ്രതിക്ക് നല്‍കുമെന്നും യുഎഇ അറിയിച്ചു.

എംബസി ജീവനക്കാരെയും പ്രതിയുടെ ബന്ധുക്കളെയും ഇയാളെ സന്ദര്‍ശിക്കാനും അനുവദിച്ചിട്ടുണ്ട്.

click me!