പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം

Published : Mar 05, 2021, 10:55 PM IST
പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം

Synopsis

ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിക്കുന്നതോ കുടുംബനാഥന്‍ സൗദി അറേബ്യയിലും ആശ്രിതരില്‍ ആരെങ്കിലും വിദേശത്തും ആണെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് തടസമില്ല.

റിയാദ്: ആശ്രിത വിസയില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ വിദേശത്താണെങ്കിലും ഗൃഹനാഥന് സൗദി അറേബ്യയില്‍ ഇഖാമ പുതുക്കാം. ജവാസാത്ത് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് അത് തടസമല്ല.

ഇഖാമ പുതുക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിക്കുന്നതോ കുടുംബനാഥന്‍ സൗദി അറേബ്യയിലും ആശ്രിതരില്‍ ആരെങ്കിലും വിദേശത്തും ആണെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് തടസമില്ല. വിദേശത്തുള്ളവരുടെ റീ എന്‍ട്രി ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കാനും സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം
അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു