മാധ്യമ പ്രവർത്തകന്റെ അറസ്റ്റിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധിച്ചു

Published : Oct 11, 2020, 06:01 PM IST
മാധ്യമ പ്രവർത്തകന്റെ അറസ്റ്റിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധിച്ചു

Synopsis

ഉത്തർപ്രദേശ് അടക്കമുള്ള വടക്കെ ഇന്ത്യൻ സംസ്ഥനങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആണുള്ളതെന്ന് പ്രവർത്തകസമിതി യോഗം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി.

റിയാദ്: വാർത്ത ശേഖരിക്കാനുള്ള യാത്രക്കിടെ മലയാളി മാധ്യമ പ്രവർത്തകനും കേരള വർക്കിങ് ജേർണലിസ്റ്റ് യൂനിയൻ ഡൽഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധിച്ചു. ഉത്തർപ്രദേശ് അടക്കമുള്ള വടക്കെ ഇന്ത്യൻ സംസ്ഥനങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആണുള്ളതെന്ന് പ്രവർത്തകസമിതി യോഗം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകർ നിരന്തരം ആക്രമിക്കപെടുകയോ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അക്രമണത്തിന് അറുതി വരുത്തണമെന്ന് പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി