റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതല്‍; ഡി സി ബുക്‌സ് മുതല്‍ 28 രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം പ്രസാധകര്‍

Published : Oct 01, 2021, 08:26 AM ISTUpdated : Oct 01, 2021, 04:01 PM IST
റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതല്‍; ഡി സി ബുക്‌സ് മുതല്‍ 28 രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം പ്രസാധകര്‍

Synopsis

മേളക്കിടയില്‍ സാംസ്‌കാരിക സര്‍ഗാത്മകതയുടെ വിവിധ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ചര്‍ച്ചാ സെഷനുകള്‍, പ്രസാധന രംഗവുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍, വിവിധ സാംസ്‌കാരിക, സാഹിത്യ സെമിനാറുകള്‍, കവിയരങ്, കലാ സായാഹ്നങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയും കല, വായന, എഴുത്ത്, പ്രസാധനം, പുസ്തക നിര്‍മാണം, വിവര്‍ത്തനം എന്നീ മേഖലകളില്‍ ശില്‍പശാലകളും നടക്കും.

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള(Riyadh International Book Fair) ഇന്ന് തുടങ്ങും. ഒക്ടോബര്‍ 10 വരെ റിയാദ് ഫ്രന്റ് എക്‌സിബിഷന്‍ കേന്ദ്രത്തിലാണ് മേള. 28 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രസാധകര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ഡി.സി ബുക്‌സും പങ്കെടുക്കുന്നു. ഇറാഖാണ് ഈ വര്‍ഷം മേളയിലെ അതിഥി രാജ്യം. ഒരു കൂട്ടം ഇറാഖി എഴുത്തുകാരും ചിന്തകന്മാരും കലാകാരന്മാരും സെമിനാറുകളില്‍ പെങ്കടുക്കുകയും സാംസ്‌കാരിക സായാഹ്നങ്ങളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. 

മേളക്കിടയില്‍ സാംസ്‌കാരിക സര്‍ഗാത്മകതയുടെ വിവിധ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ചര്‍ച്ചാ സെഷനുകള്‍, പ്രസാധന രംഗവുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍, വിവിധ സാംസ്‌കാരിക, സാഹിത്യ സെമിനാറുകള്‍, കവിയരങ്, കലാ സായാഹ്നങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയും കല, വായന, എഴുത്ത്, പ്രസാധനം, പുസ്തക നിര്‍മാണം, വിവര്‍ത്തനം എന്നീ മേഖലകളില്‍ ശില്‍പശാലകളും നടക്കും. ബെന്യാമിന്റെ 'നിശബ്ദ സഞ്ചാരങ്ങള്‍', അരുന്ധതി റോയിയുെട 'ആസാദി', പ്രശാന്ത് നായരുടെ 'കളക്ടര്‍ ബ്രോ - ഇനി ഞാന്‍ തള്ളട്ടെ', വി.ജെ. ജയിംസിന്റെ 'ബി നിലവറ' തുടങ്ങിയ പുതിയ പുസ്തകങ്ങളും വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊെറ്റക്കാട്ട്, പി. പത്മരാജന്‍, ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, ലളിതാംബിക അന്തര്‍ജനം, ഉറൂബ്, മാധവിക്കുട്ടി, തകഴി, ഒ. ചന്ദുമേനോന്‍, ടി.ഡി. രാമകൃഷ്ണന്‍, എം. മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സാറാ ജോസഫ്, കെ.ആര്‍. മീര, ഉണ്ണി ആര്‍, വിനോയ് തോമസ്, ദീപ നിശാന്ത്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങി മലയാളത്തിലെ എഴുത്തുകാരുടെ പുസ്തകങ്ങളും ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങളുമായാണ് ഡി.സി. ബുക്‌സ് എത്തുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ