’ലൈലയുടെ സ്വപ്​ന ഭൂമി’ അവതരിപ്പിച്ച്​ റിയാദ്​ സീസൺ നാളെ സമാപിക്കും

Web Desk   | others
Published : Jan 15, 2020, 03:54 PM ISTUpdated : Jan 15, 2020, 04:01 PM IST
’ലൈലയുടെ സ്വപ്​ന ഭൂമി’ അവതരിപ്പിച്ച്​ റിയാദ്​ സീസൺ നാളെ സമാപിക്കും

Synopsis

ലൈല എന്ന പത്തുവയസുകാരി സൗദി പെൺകുട്ടി പ്രധാന കഥാപാത്രമായി വരുന്ന ഷോയാണിത്​. ജിജ്ഞാസുവും സാഹസികമനോഭാവക്കാരിയും സ്വപ്​നം കാണുന്നവളുമായ പെൺകുട്ടി പ്രേക്ഷകരെ അനുപമമായ ഒരു ആസ്വാദനത്തിലേക്ക്​ ഈ ഷോയിലൂടെ നയിക്കും. രാത്രിയുടെ പുത്രി എന്ന അർഥമാണ്​ അവളുടെ ‘ലൈല’ എന്ന പേരിന്​.

റിയാദ്​: തലസ്ഥാന നഗരിക്ക് മാസങ്ങളോളം​ ഉത്സവരാവുകൾ സമ്മാനിച്ച റിയാദ്​ സീസൺ സമാപിക്കാൻ രണ്ട്​ ദിവസം കൂടി. വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ സ്​റ്റേഡിയത്തിലാണ്​ വർണാഭമായ ഗ്രാൻഡ്​ ഫിനാലെ. അനുസ്​സ്മരണീയ ആഘോഷ രാവുകൾ ഒരുക്കിയവർക്കും അത്​ മനംനിറയെ കണ്ട്​ ആസ്വദിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് നടക്കുന്ന സമാപന പരിപാടികളിലെ ശ്രദ്ധേയം​ ‘ലൈല, ദ ലാൻഡ്​ ഓഫ്​ ഇമാജിനേഷൻ’ എന്ന ലൈവ്​ ഷോയാണ്​.

ബാലിച്ച് വേൾഡ്​ വൈഡ്​ ഷോസാണ്​ പ്രകാശവും ശബ്​ദവും കൊണ്ട്​ മാസ്​മരിക അന്തരീക്ഷമൊരുക്കി നാടകീയ കഥപറച്ചിലിലൂടെ ഈ തത്സമയ ദൃശ്യവിസ്​മയം അവതരിപ്പിക്കുന്നത്​.​ ഇക്കഴിഞ്ഞ സൗദി ദേശീയ ദിനത്തിലെ സൗദിയിലെ ആദ്യ അവതരണത്തിന് ശേഷം ബാലിച്ച്​ വേൾഡ്​ വൈഡ്​ ഷോസ്​, സൗദി ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റിയുടെ തന്ത്രപ്രധാന പങ്കാളിയായി രാജ്യത്തിന്​ വിവിധ ഷോകൾ സംഘടിപ്പിക്കാൻ കരാറുറപ്പിച്ചിരുന്നു. അതനുസരിച്ചാണ്​ റിയാദ്​ സീസണ്​ സമാപനം കുറിച്ച്​ ലൈല, ദ ലാൻഡ്​ ഓഫ്​ ഇമാജിനേഷൻ എന്ന ഷോ അവതരിപ്പിക്കുന്നത്​. ​ലൈല എന്ന പത്തുവയസുകാരി സൗദി പെൺകുട്ടി പ്രധാന കഥാപാത്രമായി വരുന്ന ഷോയാണിത്​.

ജിജ്ഞാസുവും സാഹസികമനോഭാവക്കാരിയും സ്വപ്​നം കാണുന്നവളുമായ പെൺകുട്ടി പ്രേക്ഷകരെ അനുപമമായ ഒരു ആസ്വാദനത്തിലേക്ക്​ ഈ ഷോയിലൂടെ നയിക്കും. രാത്രിയുടെ പുത്രി എന്ന അർഥമാണ്​ അവളുടെ ‘ലൈല’ എന്ന പേരിന്​. സൗദിയിലെ പുതു തലമുറയുടെ പ്രതിനിധിയാണ്​ അവൾ. രാജ്യത്തിന്റെ സമഗ്ര പരിവർത്തനം ‘വിഷൻ 2030’ പദ്ധതിയിലൂടെ യാഥാർഥ്യമാകു​മ്പോൾ അതിനോടൊപ്പം സഞ്ചരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പുതുതലമുറയെ അവൾ പ്രതീകവത്​കരിക്കുന്നു. നിഷ്​കളങ്കതയോടെയും ശുദ്ധചിന്താഗതിയോടെയും അവൾ ലോകത്തെ നോക്കിക്കാണു​ന്നു. സ്വന്തം രാജ്യം, സംസ്​കാരം, കുടുംബം എന്നിവയുടെ മൂല്യങ്ങളെ മനസിൽ സൂക്ഷിച്ചുകൊണ്ട്​ തന്നെ ലോകത്തെ അറിയാൻ അവൾ വെമ്പുകയാണ്​.

എന്നാൽ ഒരു മുൻവിധിയും ഭയവും അവളെ ഭരിക്കുന്നില്ല. ​നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന്​​ കീഴെ തിളങ്ങുന്ന ഒരു രാത്രിയിൽ തന്റെ രാജ്യത്തിന്റെ​ മനോഹാരിതകളിൽ നിന്ന്​ അവൾ യാത്ര ആരംഭിക്കുകയാണ്​. പ്രധാന കഥാപാത്രം മുതൽ സംവിധാനം വരെ ​അരങ്ങിലും അണിയറയിലും സ്​ത്രീകൾ മാത്രം അണിനിരക്കുന്നു എന്നതാണ്​ ഊ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത.

നവംബറിൽ തുടങ്ങി ഡിസംബർ 15ന്​ അവസാനിക്കേണ്ടിയിരുന്ന റിയാദ്​ സീസൺ ആഘോഷം കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ നിർദേശത്തെ തുടർന്ന്​ ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി ജനുവരി 16ലേക്ക്​ നീട്ടുകയായിരുന്നു. ​ 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ