
ദുബായ്: റാസല്‍ഖൈമയിലെ ജബല്‍ ജൈസിലേക്കുള്ള റോഡ് അധികൃതര്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ അടച്ചു. പ്രദേശത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തിലാണ് നടപടി. റാസല്‍ഖൈമ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരും തീരുമാനമെടുത്തതെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഫലമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച മുതല്‍ പരക്കെ മഴ പെയ്യുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam