പുതിയ വിസയിലുള്ളവരുടെ ഒമാനിലേക്കുള്ള പ്രവേശനം; വ്യക്തമാക്കി പൊലീസ്

Published : Oct 24, 2020, 03:54 PM IST
പുതിയ വിസയിലുള്ളവരുടെ ഒമാനിലേക്കുള്ള പ്രവേശനം; വ്യക്തമാക്കി പൊലീസ്

Synopsis

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടാകും.

മസ്‌കറ്റ്: പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. സാധുവായ റെസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വരാന്‍ അനുമതി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടാകും. ഏത് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിലക്ക് ബാധകമാണ്. സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ നിയന്ത്രണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഒമാന്‍ ഒബ്‌സര്‍വര്‍' റിപ്പോര്‍ട്ട് ചെയ്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ഖത്തറിന്‍റെ ബിഗ് ഓഫർ, വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം; ഖത്തറിന്റെ ‘ഗോൾഡൻ വിസ’ യോഗ്യതകളും നിബന്ധനകളും
മലനിരകളെ പുതച്ച് മേഘങ്ങൾ; വിസ്മയക്കാഴ്ച ആസ്വദിക്കാൻ സൗദിയിൽ സഞ്ചാരികളുടെ തിരക്ക്