ഗ്ലോബല്‍ വില്ലേജിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായി ആര്‍ടിഎ

By Web TeamFirst Published Oct 17, 2020, 3:01 PM IST
Highlights

ഒക്ടോബര്‍ 25 മുതല്‍ ഗ്ലോബല്‍ വില്ലേജിനകത്ത് ഇലക്ട്രിക് അബ്ര ടൂറിസ്റ്റ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് ആര്‍ടിഎ കൂട്ടിച്ചേര്‍ത്തു.

ദുബൈ: 2020-21 സീസണിലെ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് ബസ് റൂട്ടുകളില്‍ സര്‍വ്വീസ് പുനരാരംഭിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). റാഷിദിയ മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള റൂട്ട് 102, യൂണിയന്‍ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റൂട്ട് 103, അല്‍ ഗുബൈബ ബസ് സ്‌റ്റേഷനില്‍ നിന്നുള്ള റൂട്ട് 104, മാള്‍ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്‌റ്റേഷനില്‍ നിന്നാരംഭിക്കുന്ന റൂട്ട് 106 എന്നിവയാണ് ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് ബസ് റൂട്ടുകള്‍.

ഒക്ടോബര്‍ 25 മുതല്‍ ഗ്ലോബല്‍ വില്ലേജിനകത്ത് ഇലക്ട്രിക് അബ്ര ടൂറിസ്റ്റ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് ആര്‍ടിഎ കൂട്ടിച്ചേര്‍ത്തു. കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാകും ബസുകള്‍ സര്‍വ്വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

. resumes the operation of the four bus routes that serve the Global Village from the start of its new season 2020-2021. https://t.co/ZxOOG63htj pic.twitter.com/8qaY4ZGbog

— Dubai Media Office (@DXBMediaOffice)
click me!