രൂപ രണ്ടാഴ്ചയിലെ ഉയരത്തില്‍; പ്രവാസികള്‍ക്ക് പുതിയ വിനിമയ നിരക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Sep 21, 2018, 3:13 PM IST
Highlights

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഡോളറിനെതിരെ രൂപ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ 14 ശതമാനം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇപ്പോഴും ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യന്‍ കറന്‍സിയെന്ന നാണക്കേടില്‍ നിന്ന് രൂപയ്ക്ക് കരകയറാനായിട്ടില്ല. 

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കാര്യമായ മുന്നേറ്റമാണ് ഇന്നുണ്ടായത്. ആദ്യ മണിക്കൂറുകളില്‍ 53 പൈസ മുന്നേറി 71.84 എന്ന നില വരെ എത്തിയിരുന്നു. രാവിലെ വ്യാപാരം തുടങ്ങിയതോടെ ചില വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന് ക്ഷീണമുണ്ടായതാണ് രൂപയുടെ മൂല്യത്തില്‍ പുരോഗതിയുണ്ടാവാന്‍ കാരണം. ബുധനാഴ്ച്ച വ്യാപാരം അവസാനിച്ച 72.37 എന്ന നിലയില്‍ നിന്ന് വ്യാപാര ആരംഭിച്ച ഉടന്‍ തന്നെ രൂപ ഉണര്‍വ് പ്രകടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഡോളറിനെതിരെ രൂപ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ 14 ശതമാനം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇപ്പോഴും ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യന്‍ കറന്‍സിയെന്ന നാണക്കേടില്‍ നിന്ന് രൂപയ്ക്ക് കരകയറാനായിട്ടില്ല. 

വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................72.23
യൂറോ..........................................85.09
യു.എ.ഇ ദിര്‍ഹം......................19.66
സൗദി റിയാല്‍........................... 19.26
ഖത്തര്‍ റിയാല്‍......................... 19.84
ഒമാന്‍ റിയാല്‍...........................187.86
കുവൈറ്റ് ദിനാര്‍........................238.62
ബഹറിന്‍ ദിനാര്‍.......................192.11

click me!