ഒന്നാം വാര്‍ഷിക നിറവില്‍ സഫാരി; ഉപഭോക്താക്കള്‍ക്കായി അഞ്ച് ബില്യന്‍ ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു

Published : Sep 10, 2020, 11:32 AM ISTUpdated : Sep 10, 2020, 11:38 AM IST
ഒന്നാം വാര്‍ഷിക നിറവില്‍ സഫാരി; ഉപഭോക്താക്കള്‍ക്കായി അഞ്ച് ബില്യന്‍ ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു

Synopsis

ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സേവനങ്ങള്‍ ഒരുപടി കൂടി മെച്ചപ്പെട്ടതാകുന്നതിന് പുറമെ ഉപഭോക്താക്കള്‍ക്കായി 500 കോടി ദിര്‍ഹം വിലമതിക്കുന്ന ലൈഫ് ഇന്‍ഫുറന്‍സ് പരിരക്ഷ കൂടി ലഭ്യമാക്കുകയാണെന്ന് സഫാരി മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ബൈപ്പര്‍മാര്‍ക്കറ്റായ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റും സഫാരി മാളും ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍. ആഘോഷങ്ങളുടെ ഭാഗമായി മാനേജ്മെന്റും ജീവനക്കാരും ഉപഭോക്താക്കളും ചേര്‍ന്ന് സഫാരി മാളില്‍ കേക്ക് മുറിച്ചു.യുഎഇയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംരംഭങ്ങളിലൊന്നാണ് സഫാരി. എല്ലാ ദിവസവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുന്ന വമ്പന്‍ ഓഫറുകളാണ് സഫാരിയുടെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. കൊവിഡ് മഹാമാരിയുടെ കാലത്തും സഫാരിയില്‍ നിറയെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ്.

ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സേവനങ്ങള്‍ ഒരുപടി കൂടി മെച്ചപ്പെട്ടതാകുന്നതിന് പുറമെ ഉപഭോക്താക്കള്‍ക്കായി 500 കോടി ദിര്‍ഹം വിലമതിക്കുന്ന ലൈഫ് ഇന്‍ഫുറന്‍സ് പരിരക്ഷ കൂടി ലഭ്യമാക്കുകയാണെന്ന് സഫാരി മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ എത്തിക്കാനാവുന്നത് ഒരു നേട്ടമായാണ് കാണുന്നത്. യുഎഇക്ക് പുറമെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, കെനിയ, ഇന്തോനേഷ്യ, തുര്‍ക്കി, തായ്‍ലന്റ്, ചൈന, സ്‍പെയിന്‍, ഇറ്റലി, യു.കെ, മലേഷ്യ, വിയറ്റ്‍നാം എന്നിവിടങ്ങളില്‍ നിന്നെല്ലാം സഫാരി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഗ്രോസറി, കോസ്‍മെറ്റിക്സ്, വീട്ടുസാധനങ്ങള്‍, കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, പാദരക്ഷകള്‍, ലഗേജ്, സ്റ്റേഷനറി, സ്‍പോര്‍ട്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം സഫാരിയിലുണ്ട്. 


ദിവസേനയുള്ള പ്രൊമോഷനുകള്‍ക്ക് പുറമെ ആഘോഷ അവസരങ്ങളിലെ പ്രത്യേക ഓഫറുകള്‍, ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളുടെ 10, 20 30 പ്രൊമോഷനുകള്‍, ലഗേജ് ഓഫറുകള്‍, ബാക് ടു സ്കൂള്‍, ഹാഫ് വാല്യൂ ബാക്ക്, 50 ശതമാനം ഓഫര്‍, ഗോ ഗ്രീന്‍ ഫര്‍ണിച്ചറുകളുടെ പ്രത്യേക പ്രൊമോഷനുകള്‍ തുടങ്ങിയവും സഫാരി സംഘടിപ്പിച്ചുവരുന്നു.

എല്ലാ സമയത്തും ഏതെങ്കിലും ഒരു മെഗാ പ്രൊമോഷന്റെ ഭാഗമാകാന്‍ ഉപഭോക്തക്കള്‍ക്ക് കഴിയുന്ന സാഹചര്യവും സഫാരിയിലുണ്ട്. 30 ടൊയോട്ട കൊറോള കാറുകള്‍ സമ്മാനം നല്‍കുന്ന വിന്‍ 30 ടൊയോട്ട കൊറോള കാര്‍സ് പ്രൊമോഷന്‍, വിന്‍ 1 കിലോഗ്രാം ഗോള്‍ഡ്, വിന്‍ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍സ്, വിന്‍ ഹാഫ് എ മില്യന്‍ ദിര്‍ഹംസ് തുടങ്ങിയ സമ്മാന പദ്ധതികളും നടന്നു. 63 പേര്‍ക്കാണ് ഇവയിലൂടെ മെഗാ സമ്മാനങ്ങള്‍ ലഭ്യമായത്. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 12 കാറുകള്‍ സമ്മാനമായി നല്‍കുന്ന മറ്റൊരു സമ്മാന പദ്ധതിക്കും സഫാരി തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ ഈ ഓഫറിലൂടെ 12 നിസാന്‍ സണ്ണി കാറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.


"

വാരാന്ത്യങ്ങളിലെ മ്യൂസിക് ഷോകള്‍, ഡാന്‍സ് പെര്‍ഫോമന്‍സുകള്‍, മാജിക് ഷോകള്‍, കുട്ടികളുടെ വിനോദ പരിപാടികള്‍, ഫാഷന്‍ ഷോകള്‍ തുടങ്ങിയ പരിപാടികളിലൂടെയും സഫാരി ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥമായ അനുഭവം സമ്മാനിക്കുന്നു. വിപുലമായൊരു പുസ്‍തകമേള സംഘടിപ്പിച്ച യുഎഇയിലെ ആദ്യ ഷോപ്പിങ് മാളും സഫാരി മാള്‍ തന്നെയായിരുന്നു.

അധ്യാപക ദിനത്തോടനുബന്ധിച്ച് നാനൂറിലധികം അധ്യാപകരെ സംഘടിപ്പിച്ച് അധ്യാപക സമ്മേളനം നടത്തി. 25 വര്‍ഷത്തിലധികമായി സേവനം നടത്തുന്ന നൂറ് അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. യുഎഇ ദേശീയ ദിനത്തില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള 48 കലാകാരന്മാര്‍ ചേര്‍ന്ന് ക്യാന്‍വാസിലൊരുക്കിയ കലാസൃഷ്ടി ഏറെ ആകര്‍ഷിക്കപ്പെട്ടു. ക്രിസ്‍മസ് സീസണില്‍ കരോള്‍ മത്സരം, കേക്ക് നിര്‍മാണം, ക്രിസ്‍മസ് ട്രീ നിര്‍മാണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഏറ്റവും വലിയ ഓണച്ചന്തയും സഫാരിയില്‍ തന്നെയായിരുന്നു.

സഫാരിയിലെ ബേക്കറിയിലെയും ഹോട്ട് ഫുഡിലെയും കൊതിയൂറും വിഭവങ്ങള്‍ ഭക്ഷണ പ്രിയരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. താങ്ങാവുന്ന ചിലവിലുള്ള ബ്രേക്ക് ഫാസ്റ്റ് മുതല്‍ സഫാരിയില്‍ സജ്ജമാണ്. ആയിരം പേര്‍ക്ക് വരെ  സംഗമിക്കാവുന്ന ഒരു പാര്‍ട്ടി ഹാളും സഫാരിയുടെ ഭാഗമാണ്. 

യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ സഫായില്‍ കൊവിഡ് കാലത്ത് സുരക്ഷ ഉറപ്പാക്കാനും എളുപ്പമാണ്. സാനിറ്റൈസേഷന്‍ ടണലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സന്നാഹങ്ങളും ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കിയി 500 കോടി ഡോളറിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. സഫാരി ലോയല്‍റ്റി കാര്‍ഡ് ഉടമകള്‍ക്കായിരിക്കും ഈ ആനുകൂല്യം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. 

എല്ലാ പിന്തുണയും നല്‍കുന്ന യുഎഇ ഭരണകൂടത്തിനും ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും വിതരണക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം സഫാരി മാനേജ്മെന്റ് നന്ദി അറിയിച്ചു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശമീം ബക്കര്‍, ഷാഹിദ് ബക്കര്‍, റീജ്യണല്‍ പര്‍ച്ചേയ്സ് ഡയറക്ടര്‍ ബി.എം കാസിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ