
ഷാര്‍ജ: ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജനമനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന്‍ ആരംഭിച്ചു. ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്.
ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികള്‍, ഫര്‍ണിച്ചര്‍, ടോയ്സ്, ഇലക്ട്രോണിക്സ്, ഓര്‍ഗാനിക് വെജിറ്റബിള്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി ഉല്‍പന്നങ്ങളാണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷാര്‍ജയിലോ യുഎഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമാണ് സഫാരിയുടെ 10, 20, 30 പ്രമോഷന്‍.
ജൂണ്‍ 10ന് ആരംഭിക്കുന്ന പ്രമോഷന്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കും. യുഎഇയില്‍ ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന്‍ ആദ്യമായി ആവിഷ്‌കരിച്ച് വിജയിപ്പിച്ച സഫാരി അതിന്റെ തുടര്‍ച്ചയായാണ് ഈ പ്രമോഷന്‍ നടപ്പാക്കുന്നത്.
ഗുണമേന്മ, വിലക്കുറവ്, സമ്മാന പദ്ധതികള്‍ എന്നിവയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയവും ആകര്‍ഷണീയവുമായ പ്രമോഷനുകളും സഫാരിയുടെ പ്രത്യേകതയാണ്. ഉപയോക്താക്കള്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സഫാരി ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ളൂ.
കൊവിഡ് 19ന്റെ സാഹചര്യത്തില്‍ സാനിറ്റൈസേഷന്‍ ടണല്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും സഫാരി ഒരുക്കിയിട്ടുണ്ടെന്ന് സഫാരി മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആയതു കൊണ്ടുതന്നെ ഉപയോക്താക്കള്‍ക്ക് സാമൂഹിക അകലം പാലിച്ച് ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്നുണ്ടെന്നത് സവിശേഷ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 സെപ്തംബര്‍ 4ന് പ്രവര്‍ത്തനമാരംഭിച്ച സഫാരിയുടെ 'വിന്‍ 30 ടയോട്ട കൊറോള' പ്രമോഷനും 'വിന്‍ 1 കിലോ ഗോള്‍ഡ്' പ്രമോഷനും 'വിന്‍ 15 ടയോട്ട ഫോര്‍ച്യൂണര്‍' പ്രമോഷനും അഭൂത പൂര്‍വമായ പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത്. 'വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്' പ്രമോഷനാണ് നിലവില്‍ നടന്നു വരുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കെല്ലാം റാഫ്ള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ പ്രതിമാസം ലക്ഷം ദിര്‍ഹമാണ് കാഷ് പ്രൈസായി നല്‍കുന്നത്.
50,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്‍ഹവും മൂന്നാം സമ്മാനം 20,000 ദിര്‍ഹവുമാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വികസന വകുപ്പിന്റെ നിര്‍ദേശ പ്രകാരം നറുക്കെടുപ്പ് മാറ്റി വെച്ചിട്ടുണ്ടെങ്കിലും പ്രമോഷന്‍ തുടരുകയാണ്. സാമ്പത്തിക വികസന വകുപ്പ് നിര്‍ദേശിക്കുന്ന തീയതിയില്‍ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സഫാരി സന്ദര്‍ശിക്കുന്ന ഉപയോക്താവിന് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാവാന്‍ സാധിക്കുമെന്ന രൂപത്തിലാണ് സഫാരി ഓഫറുകള്‍ ഒരുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam