സൗദി ദേശിയ ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി സൽമാൻ ഖാൻ

Published : Mar 24, 2019, 02:52 PM ISTUpdated : Mar 24, 2019, 03:02 PM IST
സൗദി ദേശിയ ചലച്ചിത്രോത്സവത്തിൽ  മുഖ്യാതിഥിയായി  സൽമാൻ ഖാൻ

Synopsis

സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾച്ചർ ആന്റ് ആർട്‍സും കിങ് അബ്ദുൾഅസീസ് സെന്റർ ഫോർ വേൾഡ് കൽച്ചറിന്റെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് ദേശിയ ചലച്ചിത്രോത്സവത്തിന്  വ്യാഴാഴ്ചയാണ് തുടക്കമായത്.

റിയാദ്: സൗദി ദേശിയ ചലചിത്രോത്സവത്തിൽ  മുഖ്യാതിഥിയായി  സൽമാൻ ഖാൻ. ആദ്യമായാണ് സൗദി ചലച്ചിത്ര മേളയിൽ ഒരു ഇന്ത്യൻ താരം മുഖ്യാതിഥിയാകുന്നത്.     

സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾച്ചർ ആന്റ് ആർട്‍സും കിങ് അബ്ദുൾഅസീസ് സെന്റർ ഫോർ വേൾഡ് കൽച്ചറിന്റെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് ദേശിയ ചലച്ചിത്രോത്സവത്തിന്  വ്യാഴാഴ്ചയാണ് തുടക്കമായത്. ആറ് ദിവസത്തെ ചലചിത്ര മേളയിൽ ലോക സിനിമാ രംഗത്തെ പ്രമുഖരാണ് അതിഥികളായി എത്തുന്നത്. മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനാണ് മുഖ്യാതിഥി.

വിവിധ വിഭാഗങ്ങളിലായി 340 എൻട്രികളാണ് ഈ വർഷം മേളയിൽ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് ദഹ്‌റാനിലെ കിങ് അബ്ദുൾ അസീസ് വേൾഡ് കച്ചറൽ സെന്ററില്‍ നടക്കുന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ