പ്രധാനമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം; ആരോപണങ്ങള്‍ നിഷേധിച്ച് 'സംസ്കൃതി'

By Web TeamFirst Published Sep 19, 2019, 3:13 PM IST
Highlights

സംഘടനയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വോയിസ് ക്ലിപ്പുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭാരവാഹികളായ സുരേഷ് ബാഹു, പ്രവീണ്‍ നായര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം നിഷേധിച്ച് ബഹ്റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടനയായ 'സംസ്കൃതി'. സംഘടനയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വോയിസ് ക്ലിപ്പുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭാരവാഹികളായ സുരേഷ് ബാഹു, പ്രവീണ്‍ നായര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഓഗസ്റ്റ് 24ന് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാമെന്നും ചടങ്ങിലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് തന്റെ ഭര്‍ത്താവില്‍ നിന്ന് രണ്ട് സംഘടനാ പ്രവര്‍ത്തകര്‍ നാല് ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഒരു സ്ത്രീയുടെ ശബ്ദത്തില്‍ പുറത്തുവന്ന വോയിസ് ക്ലിപ്പുകളില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ കെട്ടിച്ചമച്ചതാണെന്ന് സംഘടന അറിയിച്ചു. ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീ ആരാണെന്നോ അവര്‍ സംസാരിക്കുന്ന കാര്യങ്ങളെക്കുറിച്ചോ 'സംസ്കൃതി'യുടെ പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

click me!