സൗദി അറേബ്യയില്‍ വിതരണം ചെയ്തത് 40 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍

By Web TeamFirst Published Mar 29, 2021, 10:34 PM IST
Highlights

രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ 40 ലക്ഷത്തിലേറെ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 28 വരെയുള്ള കണക്കുകള്‍ പ്രകാരം  4,053,069 ഡോസ് കൊവിഡ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 

രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി ആളുകളാണ് മുമ്പോട്ട് എത്തുന്നതെന്നും ആരോഗ്യമന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആപ്പ് വഴി വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാം.  

click me!