
റിയാദ്: കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സൗദി അറേബ്യയില്‍ ഇതുവരെ വിതരണം ചെയ്ത ഡോസുകള്‍ നാല് കോടി കടന്നു. രാജ്യത്തെ 587 കേന്ദ്രങ്ങള്‍ വഴി 4.1 കോടി ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കെങ്കിലും അടുത്ത മാസം ആദ്യത്തോടെ വാക്‌സിന്‍ നല്‍കി പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
2.1 കോടിയിലേറെ ആളുകള്‍ ഇതുവരെ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 64 ശതമാനം വരും. 1.4 കോടി ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 44 ശതമാനം പേരാണ് ഇതുവരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാനും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ഓഗസ്റ്റ് ഒമ്പത് മുതല്‍ സൗദി പൗരന്മാര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യരുതെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ