സൗദിയിൽ കൊവിഡ് ബാധിച്ച് 22 മരണം; രാജ്യത്തെ ഏറ്റവും ഉയർന്ന കണക്ക്

By Web TeamFirst Published May 30, 2020, 7:46 PM IST
Highlights

പുതിയതായി 1618 പേർക്ക് കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. 1870 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 83384 ആണ്. ഇതിൽ 58883 പേർ സുഖം പ്രാപിച്ചു. 24,021 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 22 പേർ മരിച്ചു. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ സൗദി അറേബ്യയിലെ ആകെ കൊവിഡ് മരണസംഖ്യ 480 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ഹുഫൂഫ്, ത്വാഇഫ്, ബീഷ എന്നിവിടങ്ങളിലാണ് മരണം. 

പുതിയതായി 1618 പേർക്ക് കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. 1870 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 83384 ആണ്. ഇതിൽ 58883 പേർ സുഖം പ്രാപിച്ചു. 24,021 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. 

പുതിയ രോഗികൾ: റിയാദ് 679, ജിദ്ദ 247, മക്ക 105, ഹുഫൂഫ് 101, ദമ്മാം 84, ഖോബാർ 64, മദീന 45, ബുറൈദ 33, ഖത്വീഫ് 25, ദഹ്റാൻ 24, ജുബൈൽ 19, അൽമദ്ദ 14, ത്വാഇഫ് 13, റാസതനൂറ 12, തബൂക്ക് 12, ബുഖൈരിയ 10, അൽജഫർ 9, ഹാഇൽ 8, ജീസാൻ 7, യാംബു 6, ഖമീസ് മുശൈത് 6, ബേഷ് 6, മഹായിൽ 5, ശറൂറ 5, സഫ്വ 4, ഹഫർ അൽബാത്വിൻ 4, റാബിഗ് 4, നജ്റാൻ 4, സകാക 3, അൽമുവയ്യ 3, ദവാദ്മി 3, വാദി ദവാസിർ 3, ബൽജുറഷി 2, അൽബദാഇ 2, അയൂൻ അൽജുവ 2, അൽസഹൻ 2, അൽമജാരിദ 2, അൽനമാസ് 2, ദഹ്റാൻ അൽജനൂബ് 2, അബ്ഖൈഖ് 2, അൽഅർദ 2, അറാർ 2, അഫീഫ് 2, അൽഖർജ് 2, ഹുറൈംല 2, അൽറസ് 1, ഉനൈസ 1, അൽഗൂസ് 1, അൽഖറഇ 1, റാനിയ 1, അബഹ 1, സറാത് അൽഅബീദ 1, ബീഷ 1, അൽബത്ഹ 1, നാരിയ 1, സഫ്വ 1, അബൂ അരീഷ് 1, തുവാൽ 1, അൽദായർ 1, സബ്യ 1, അൽകാമിൽ 1, ഖുലൈസ് 1, മുസാഹ്മിയ 1, അൽഖുവയ 1, സുലൈയിൽ 1, ദുർമ 1, ഹുത്ത ബനീ തമീം 1, മറാത് 1, റുവൈദ 1, സാജർ 1 

click me!