
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 23 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 503 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ് മരണം. 3,559 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62,442 ആയി.
രാജ്യത്ത് ഇന്ന് പുതിയതായി 1,877 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായിട്ടുണ്ട്. ഇതോടെ ഇതുവരെ കൊവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 85,261 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,316 ആളുകൾ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,00 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നു.
പുതിയ രോഗികൾ: ജിദ്ദ 586, റിയാദ് 504, മക്ക 159, ദമ്മാം 110, മദീന 95, ഹുഫൂഫ് 55, ജുബൈൽ 50, ഖോബാർ 33, ദഹ്റാൻ 29, ബുറൈദ 25, ത്വാഇഫ് 22, ഖത്വീഫ് 21, അൽമദ്ദ 18, അൽമുബറസ് 18, ഹാഇൽ 17, ഖുലൈസ് 13, സഫ്വ 10, നജ്റാൻ 8, അൽഖർജ് 8, അൽബാഹ 7, അലൈത് 7, ജീസാൻ 6, സുലൈയിൽ 6, ഖമീസ് മുശൈത് 6, യാംബു 5, ദുബ 5, ഹൽഹദ 4, അൽമുസാഹ്മിയ 4, അൽജഫർ 3, ഉനൈസ 3, ഖുൻഫുദ 3, ബുഖൈരിയ 2, അൽഗൂസ് 2, അൽമജാരിദ 2, അൽഖഫ്ജി 2, നാരിയ 2, അബ്ഖൈഖ് 2, ഹഫർ അൽബാത്വിൻ 2, ബേഷ് 2, ശറൂറ 2, മജ്മഅ 2, സുൽഫി 2, വാദി അൽഫറഅ 1, അൽഉല 1, അയൂൻ അൽജുവ 1, ദഹ്റാൻ അൽജനൂബ് 1, തനുമ 1, അൽസഹൻ 1, അൽദർബ് 1, ദമാദ് 1, സാംത 1, റാബിഗ് 1, ഹുത്ത ബനീ തമീം 1, മറാത് 1, തുമൈർ 1, വാദി ദവാസിർ 1, തബൂക്ക് 1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ