സൗദി അറേബ്യയിൽ നാല് കൊവിഡ് മരണങ്ങള്‍ കൂടി; പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വർദ്ധനവ്

Published : Jan 13, 2021, 07:42 PM IST
സൗദി അറേബ്യയിൽ നാല് കൊവിഡ് മരണങ്ങള്‍ കൂടി; പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വർദ്ധനവ്

Synopsis

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1954 പേരിൽ 307  പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.  

റിയാദ്: സൗദി അറേബ്യയിൽ കവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. എന്നാൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ  വർദ്ധനവുണ്ട്. ഇന്ന് 175 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 156 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,64,271ഉം രോഗമുക്തരുടെ എണ്ണം 3,56,013ഉം ആയി. ആകെ മരണസംഖ്യ 6404 ആയി ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1954 പേരിൽ 307  പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.  രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ  കൊവിഡ് കേസുകൾ: കിഴക്കൻ പ്രവിശ്യ 45, റിയാദ് 43, മക്ക 43, മദീന 9, അസീർ 8, നജ്റാൻ 6, ഖസീം 5, തബൂക്ക് 4, വടക്കൻ അതിർത്തി മേഖല 3, ജീസാൻ 3, ഹാഇൽ 2,  അൽജൗഫ് 2, അൽബാഹ 2.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും