സൗദിയിൽ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിന് തുടക്കമായി: രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് അനുമതി

By Web TeamFirst Published Jun 23, 2021, 11:33 PM IST
Highlights

എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നി രണ്ട് ബാങ്കുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ഇവ സൗദിയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്കുകളായി പ്രവർത്തനം ആരംഭിക്കും. 

റിയാദ്: പൂർണമായും ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഇടപാടുകൾ നടത്തുന്ന ഡിജിറ്റൽ ബാങ്കിങ്ങിന് സൗദിയിൽ ഔദ്യോഗിക അംഗീകാരം. രണ്ട് ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി മന്ത്രിസഭ പ്രവർത്താനുമതി നൽകിയത്. എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നി രണ്ട് ബാങ്കുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ഇവ സൗദിയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്കുകളായി പ്രവർത്തനം ആരംഭിക്കും. 

സൗദി ഡിജിറ്റൽ പേയ്മെൻറ് കമ്പനിയെയാണ് (എസ്.ടി.സി പേ) പ്രാദേശിക ഡിജിറ്റൽ ബാങ്കായി മാറ്റുന്നത്. 2.5 ശതകോടി റിയാൽ മൂലധനത്തോടെ രാജ്യത്തിനുള്ളിൽ ബാങ്കിങ് ബിനിനസ് നടത്തുന്നതിനാണ് ലൈസൻസ്. അബ്ദുറഹ്മാൻ ബിൻ സഅദ് അൽറാഷിദ് ആൻഡ് സൺസ് കമ്പനിയുടെ നേതൃത്വത്തിൽ കമ്പനികളും നിക്ഷേപകരും ചേർന്നുള്ളതാണ് സൗദി ഡിജിറ്റൽ ബാങ്ക്. രാജ്യത്തിനകത്ത് 1.5 ശതകോടി റിയാൽ മൂലധനേത്താടെ ബാങ്കിങ് ബിസിനസ്സ് നടത്തുന്നതിനാണ് അനുമതി. 

click me!