ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി

Published : Dec 04, 2020, 11:22 PM IST
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി

Synopsis

മൂന്നര വര്‍ഷമായി തുടരുന്ന പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിനായി നടത്തുന്ന ചര്‍ച്ചകള്‍ വിജയകരമാണെന്ന് നേരത്തെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്‍മദ് നാസിര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് അറിയിച്ചിരുന്നു.

റിയാദ്: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കന്നതിന് കുവൈത്ത് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് സൗദി അറേബ്യ. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് കുവൈത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‍തത്. പ്രതിസന്ധിക്ക് കാരണമായ നിലപാടുകളിലെ ഭിന്നത പരഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മൂന്നര വര്‍ഷമായി തുടരുന്ന പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിനായി നടത്തുന്ന ചര്‍ച്ചകള്‍ വിജയകരമാണെന്ന് നേരത്തെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്‍മദ് നാസിര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ പ്രതികരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് നേരെയും ഇറാന്റെ ആക്രമണ ശ്രമം; ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം
സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം