സൗദി അറേബ്യയിൽ സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് അനുമതി

By Web TeamFirst Published Dec 28, 2020, 8:10 PM IST
Highlights

സ്വകാര്യ മേഖലയിലും സന്നദ്ധ സേവന രംഗത്തും പ്രവര്‍ത്തിക്കുന്നവരില്‍ താത്പര്യമുള്ളവര്‍ക്ക് വിവിധ സാംസ്‍കാരിക രംഗങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍ക്ക് അപേക്ഷ നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. 

റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് മ്യൂസിക് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത്.

മറ്റ് സ്ഥാപനങ്ങളോടും ലൈസന്‍സിനായി അപേക്ഷിക്കാന്‍ സാംസ്‍കാരിക മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ മേഖലയിലും സന്നദ്ധ സേവന രംഗത്തും പ്രവര്‍ത്തിക്കുന്നവരില്‍ താത്പര്യമുള്ളവര്‍ക്ക് വിവിധ സാംസ്‍കാരിക രംഗങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍ക്ക് അപേക്ഷ നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. പ്രത്യേക പ്ലാറ്റ്ഫോം വഴിയുള്ള ഈ നടപടികള്‍ പൂര്‍ത്തിയാക്കി 90 ദിവസം കൊണ്ട് പ്രവര്‍ത്തനം തുടങ്ങാമെന്നും അദ്ദേഹം അറിയിച്ചു. 

click me!