സൗദി അറേബ്യയില്‍ 338 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം

Published : Feb 27, 2021, 10:24 PM IST
സൗദി അറേബ്യയില്‍ 338 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം

Synopsis

2562 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 475 പേരുടെ നില  ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ്  ബാധിച്ച് അഞ്ചു പേര്‍ കൂടി മരിച്ചു. 338 പേര്‍ക്ക് കൂടി പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിഞ്ഞവരില്‍ 320  പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ അഞ്ചു പേര്‍ കൂടി മരിച്ചു. 

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377061 ആയി. ഇതില്‍ 368011 പേര്‍  സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6488 ആയി. 2562 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 475 പേരുടെ നില  ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ്  മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7  ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍  റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 179, കിഴക്കന്‍ പ്രവിശ്യ 70, മക്ക 42, അസീര്‍ 10,  അല്‍ഖസീം 9, മദീന 7, അല്‍ജൗഫ് 5, തബൂക്ക് 4, അല്‍ബാഹ 3, ഹാഇല്‍ 3, ജീസാന്‍ 3, നജ്‌റാന്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല 1. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ സൈബർ ആക്രമണ ശ്രമങ്ങൾ, 24 മണിക്കൂറും നിരീക്ഷണം, ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ
പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച