സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്; ചികിത്സയിലുള്ളത് 2,387 പേര്‍ മാത്രം

By Web TeamFirst Published Sep 17, 2021, 9:04 PM IST
Highlights

5,46,411 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,373 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,651 ആയി. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 64 പേർ കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 53,730 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 

5,46,411 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,373 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,651 ആയി. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആണ്. ഇതിൽ 378 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്.

രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 18, റിയാദ് 15, മദീന 7, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 6, അൽഖസീം 5, തബൂക്ക് 5, നജ്റാൻ 3, ഹായിൽ 3, അസീർ 2, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 1, അൽബാഹ 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിനേഷൻ 40,480,449 ഡോസ് കവിഞ്ഞു. 

click me!