
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 14 പേർ മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 425 ആയി. അതെസമയം രാജ്യത്ത് രോഗമുക്തരുടെ എണ്ണം 51022 ആയി. ഇന്ന് 2572 പേരാണ് സുഖം പ്രാപിച്ചത്.
പുതുതായി 1815 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 78541 ആയി. എന്നാൽ ചികിത്സയിലുള്ളത് 27094 പേർ മാത്രമാണ്. പുതിയ രോഗികൾ: റിയാദ് 739, ജിദ്ദ 325, മക്ക 162, ഹുഫൂഫ് 118, ദമ്മാം 74, ഖോബാർ 54, ഹാഇൽ 37, മദീന 35, ജുബൈൽ 29, ഖത്വീഫ് 29, ദഹ്റാൻ 26, ഖുലൈസ് 21, തബൂക്ക് 18, ത്വാഇഫ് 14, അൽഖർജ് 13, അൽബാഹ 10, ബുറൈദ 9, നാരിയ 7, അൽഅർദ 7, ഹഫർ അൽബാത്വിൻ 6, ഖമീസ് മുശൈത് 5, നജ്റാൻ 5, മുസാഹ്മിയ 5, വാദി ദവാസിർ 5, യാംബു 4, അൽസഹൻ 4, റാസതനൂറ 4, റുവൈദ അൽഅർദ 4, ബുഖൈരിയ 3, അബഹ 3, അൽജഫർ 2, മനാഫ അൽഹുദൈദ 2, ബേഷ് 2, ജീസാൻ 2, ശറൂറ 2, അൽഖുവയ്യ 2, ദുർമ 2, അൽഖറഇ 2, മൈസാൻ 1, റാനിയ 1, മഹായിൽ 1, അഹദ് റുഫൈദ 1, സബ്ത് അൽഅലായ 1, അൽബത്ഹ 1, അബ്ഖൈഖ് 1, മുലൈജ 1, സൽവ 1, സഫ്വ 1, അൽദർബ് 1, അബൂഅരിഷ് 1, ദമാദ് 1, റാബിഗ് 1, അറാർ 1, ദവാദ്മി 1, സുലൈയിൽ 1, ഹുത്ത ബനീ തമീം 1, ഹുറൈംല 1, നാഫി 1, സാജർ 1, ശഖ്റ 1, വുതെയ് ലൻ 1, തൈമ 1, ദുബ 1
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ