സൗദി അറേബ്യയിൽ ഇന്ന് 2151 പേര്‍ കൊവിഡ് മുക്തരായി; പുതിയ രോഗികള്‍ 1569

By Web TeamFirst Published Aug 12, 2020, 9:34 PM IST
Highlights

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള 2,93,037 പേരിൽ 2,57,269 പേർ സുഖം പ്രാപിച്ചു. രോഗബാധിതരായ 32,499 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 1,826 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വൈറസ് ബാധിതരായിരുന്ന 2151 പേർ കൂടി ഇന്ന് രോഗമുക്തരായി. 1569 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 36 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,269 ആയി. റിയാദ് 8, ജിദ്ദ 5, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 3, മദീന 4, ബുറൈദ 2, അബഹ 1, തബൂക്ക് 2, മഹായിൽ 1, ബീഷ 1, അൽറസ് 1, അറാർ 1, ജുബൈൽ 1, അൽനമാസ് 1, സബ്യ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള 2,93,037 പേരിൽ 2,57,269 പേർ സുഖം പ്രാപിച്ചു. രോഗബാധിതരായ 32,499 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 1,826 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.8 ശതമാനമായി. റിയാദിലാണ് ബുധനാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 78 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഹാഇലിൽ 75ഉം മക്കയിൽ 68ഉം ജിദ്ദയിൽ 66ഉം മദീനയിൽ 60ഉം ഖമീസ് മുശൈത്തിൽ 57ഉം ദമ്മാമിൽ 52ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 40 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 67,676 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ 40,01,103 പരിശോധനകളാണ് നടത്തിയത്.

click me!