സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു; ഇന്ത്യയിൽ നിന്ന് വന്ന സൗദി പൗരനുൾപ്പെടെ 38 പേര്‍ക്ക് കൊവിഡ്

Published : Mar 18, 2020, 08:21 AM IST
സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു; ഇന്ത്യയിൽ നിന്ന് വന്ന സൗദി പൗരനുൾപ്പെടെ 38 പേര്‍ക്ക് കൊവിഡ്

Synopsis

38 പേരിൽ 19 പേർക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. ഇവർ ഇവിടെ ഐസൊലേഷൻ വാർഡിലാണ്. ഒരു ജോർദാനിയും രണ്ട് സൗദി പൗരന്മാരും ജിദ്ദയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നു. 

റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 38 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ വിദേശികളും 31 പേർ സൗദി പൗരന്മാരുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 171 ആയി. ഇന്ത്യ, ജർമനി, ജോർദാൻ, ഒമാൻ, ബ്രിട്ടൻ, തുർക്കി, സ്വിറ്റ്സർലാൻഡ്, ആസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ സൗദി പൗരന്മാർക്കും ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് വന്ന രണ്ട് ജോർദാൻ പൗരന്മാർക്കും രണ്ട് ഫിലിപ്പീൻസ് പൗരന്മാർക്കും മക്കയിൽ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാർക്കും ഒരു തുർക്കി പൗരനുമാണ് പുതിയതായി രോഗമ സ്ഥിരീകരിച്ചത്. 

38 പേരിൽ 19 പേർക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. ഇവർ ഇവിടെ ഐസൊലേഷൻ വാർഡിലാണ്. ഒരു ജോർദാനിയും രണ്ട് സൗദി പൗരന്മാരും ജിദ്ദയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നു. ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ ആറു പേരടക്കം ഖത്വീഫിലാണ്  ബാക്കി 10 സൗദി പൗരന്മാർക്ക് ചൊവ്വാഴ്ച അസുഖം സ്ഥിരീകരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ തന്നെ ദഹ്റാനില്‍ വിദേശത്ത് നിന്നെത്തിയ മൂന്ന് സൗദി പൗരന്മാർക്കും രോഗം സ്ഥിരീകരിച്ചു. 

ഏറ്റവും കൂടുതൽ പേർക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച ആകെ 171പേരിൽ ആറുപേർ ഇതിനകം സുഖം പ്രാപിച്ചു. രാജ്യത്തിന്റെ വിവിധ കവാടങ്ങളിൽ ഇതുവരെ ഏഴുലക്ഷം പേരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ